വിജയ് ബാബുവിന്‍റെ അറസ്റ്റിനുള്ള വിലക്ക് തുടരും, പരാതിക്കാരിയെ സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുതെന്ന് കോടതി

കൊച്ചി: ബലാത്സംഗക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ അറസ്റ്റിനുള്ള വിലക്ക് തുടരുമെന്ന് കോടതി. പരാതിക്കാരിയെ സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുതെന്ന് വിജയ് ബാബുവിന് നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതേസമയം വിജയ് ബാബുവിന്‍റെ രണ്ടാംദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.