വീട്ടിൽ അതിക്രമിച്ചു കടന്നു ഭർതൃമതിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ

വർക്കല• വീട്ടിൽ അതിക്രമിച്ചു കടന്നു ഭർതൃമതിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. ജൂൺ 9നു രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടവ പാറയിൽ മലവിള വീട്ടിൽ രാജു(പാക്കരൻ–44) ആണ് അറസ്റ്റിലായത്. യുവതിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ചു കടന്ന പ്രതി, ലൈംഗികാതിക്രമം നടത്തുകയും രക്ഷപ്പെട്ടു ഓടിയ യുവതി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്നു അയിരൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒഴിവിൽ പോയ പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ വി.കെ.ശ്രീജേഷ്, എസ്ഐ എ.സജിത്, സീനിയർ സിപിഒമാരായ ജയ് മുരുകൻ, എസ്.രഞ്ചിത്ത്, വി.ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.