എസ്‌എസ്‌എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഉല്ലാസയാത്രയുമായി എഐഎസ്‌എഫ്

കോഴിക്കോട്:എസ്‌എസ്‌എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ച്‌ എഐഎസ്‌എഫ്.സിപിഐ ചാലിയാര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എഐഎസ്‌എഫ് ചാലിയാര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.

ജിഎച്ച്‌എസ്‌എസ് എരഞ്ഞിമങ്ങാട് സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതി പരാജയപ്പെട്ട കുട്ടികളെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് എഐഎസ്‌എഫ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

‘വിജയം അന്തിമമല്ല, പരാജയം മാരകമല്ല, അത് തുടരാനുള്ള ധൈര്യമാണ്’ എന്ന ആശയം മുന്നോട്ടുവെച്ചാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. ഉല്ലാസയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പങ്കാളികളാവാന്‍ അവസരമുണ്ട്.