*ആറ്റിങ്ങൽ നഗരസഭാ തല പ്രവേശനോദ്ഘാടനം ആലംകോട് ഗവ.എൽപി സ്കൂളിൽ സംഘടിപ്പിച്ചു*

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ തല പ്രവേശനോദ്ഘാടനം ആലംകോട് എൽപി സ്കൂളിൽ വച്ച് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് റീജ സത്യൻ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജടീച്ചർ, ബിആർസി കോഡിനേറ്റർ മായ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷംന ചടങ്ങിന് നന്ദിയും പറഞ്ഞു. വേറിട്ട പരിപാടികളോടെയാണ് സ്കൂൾ അധികൃതർ പ്രവേശനോത്സവം സംഘടിപ്പിച്ചത്. കുട്ടികൾ ദീപങ്ങൾ കൊണ്ട് തെളിയിച്ച അക്ഷരമാലയും ചടങ്ങിന് കൗതുകമായി.