ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന്‍ ചോദിച്ചു. ഇതുപോലത്തെ കാര്യങ്ങള്‍ കയ്യില്‍ വെച്ചാ മതി. തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കള്‍ ഒരു കണക്ക് പറയുകയുണ്ടായി. അപ്പോള്‍ 25,000 വോട്ടിന് ജയിച്ചത് ഞങ്ങളാണോ അതോ അവരാണോ എന്ന സംശയമുണ്ടായി. അതുപോലത്തെ സാധനങ്ങള്‍ കയ്യിലു വെച്ചാല്‍ മതി. ഇങ്ങോട്ടു വേണ്ട..
മുഖ്യമന്ത്രി പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട. ഇതുപോലുള്ള അസംബന്ധം കാണിച്ചിട്ട്…. ഇങ്ങോട്ടു വരണ്ട. കൈരളിയിലായാലും ദേശാഭിമാനിയിലായാലും കയ്യില് വെച്ചാ മതി. ഒരു അസംബന്ധവും പറയേണ്ട. എന്റെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്താന്‍ കൈരളിയുടേയും ദേശാഭിമാനിയുടേയും ലേഖകനായി ഇവിടെ ഇരുത്തിയാല്‍, ഞാന്‍ മര്യാദ കാണിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കിവിടും.
അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം. അത്ര വൈകാരികമായ ഞങ്ങളുടെ വിഷയമാണ്. നിങ്ങളെ ഇവിടെ നിന്ന് പുറത്തിറക്കി വിടുന്നത് എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്’. വൈകാരികമായ വിഷയത്തില്‍ പത്രസമ്മേളനം നടത്തുമ്പോൾ അസംബന്ധം പറഞ്ഞാല്‍…. അതു നിര്‍ത്തിക്കോ.. കയ്യില്‍ വെച്ചാ മതി. സതീശന്‍ പറഞ്ഞു.