വീട് കയറി അമ്മയേയും മകനേയും ആക്രമിച്ച കേസിലെ പ്രതി അയിരൂർ പോലീസിന്റെ പിടിയിൽ

വീട് കയറി അമ്മയേയും മകനേയും ആക്രമിച്ച കേസിലെ പ്രതി അയിരൂർ പോലീസിന്റെ പിടിയിൽ അയിരൂർ വേങ്ങോട് സ്വദേശി സുജാത മകൻ അഭിഷേക് എന്നിവരെയാണ് ആക്രമിച്ചത് അയിരൂർ ചാവർക്കോട് സ്വദേശി കുഞ്ചൻ എന്നു വിളിക്കുന്ന അനിൽ 19 ആണ് പോലീസിന്റെ പിടിയിലായത് . പ്രതി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുകയും സമീപ വാസികളെ ചീത്തവിളിക്കുകയും ചെയ്യുന്ന ആളാണ് പകൽ സമയങളിൽ സ്കൂൾ , കോളേജ് പരിസരങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പനയും രാത്രികാലങ്ങളിൽ പരിസരവാസികളെ ചീത്തവിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുന്ന ആളുമാണ്. പ്രതിക്കെതിരെ സമാനമായ കേസുകളിൽ റിമാന്റ് ചെയ്തിട്ടുണ്ട് ഈ മാസം 8.06.22 രാത്രി 9.40 മണിക്ക് വീട്ടിലിരിന്ന് റ്റി.വി കണ്ടു കൊണ്ടിരുന്ന സുജാതയേയും കുടുംബത്തേയും കതക് ചവിട്ടി തുറന്ന് അകത്ത് കയറി പ്രതി ആക്രമിക്കുകയായിരുന്നു സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോൽ പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തി കടമ്പാട്ട് കോണത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ അയിരൂർ എസ്.എച്ച്. ഒ ശ്രീജേഷിന്റെ നേത്രത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.