*നിങ്ങൾക്കറിയാമോ പെട്രോൾ പമ്പിൽ ഏതൊക്കെ സൗജന്യ സേവനങ്ങൾ ലഭിക്കുമെന്ന്?*

വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഉപരിയായി രാജ്യത്തെ പെട്രോൾ പമ്പുകൾ താഴെപ്പറയുന്ന സൗജന്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്.

1. പമ്പിൽ ലഭിക്കുന്ന ഇന്ധനത്തിന്റെ അളവിലോ, ശുദ്ധിയിലോ ഉപഭോക്താവിന് സംശയമുണ്ടായാൽ അത്‌ ഉറപ്പുവരുത്തുന്നതിനുള്ള Filtter paper test & Quantity test എന്നിവ സൗജന്യമായി പമ്പ് മാനേജ്മെന്റ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ടതാണ്. പരാതി പുസ്തകം ഉപഭോക്താവ് ആവശ്യപ്പെട്ടാൽ യാതൊരുവിധ തടസ്സവും കൂടാതെ ഉപഭോക്താവിന് കൊടുക്കേണ്ടതാകുന്നു .

2. നിങ്ങൾക്കോ മറ്റുള്ളവർക്കോ റോഡ് ആക്സിഡന്റ് ഉണ്ടായാൽ പെട്രോൾ പമ്പിൽ സൗജന്യമായി ലഭിക്കുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് ഉപയോഗിക്കാം.

3. അടിയന്തര ഘട്ടത്തിൽ നിങ്ങളുടെ കയ്യിൽ ഫോൺ ഇല്ലെങ്കിൽ പെട്രോൾ പമ്പിലെ ഫോൺ നിങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം.

4. Wash Room സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതിനുവേണ്ടി പമ്പിൽ നിന്ന് ഇന്ധനം നിറക്കേണ്ടതില്ല.

5. കുടിവെള്ളം ആവശ്യമെങ്കിൽ നിങ്ങൾക്ക് ബോട്ടിലിൽ ശേഖരിക്കാം.

6. പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ചില്ലെങ്കിൽ പോലും നിങ്ങൾക്ക് Free Air ലഭ്യമാക്കേണ്ടതാണ്.

7. പൊതുജനങ്ങൾക്ക് പെട്രോൾ പമ്പിലെ സേവനത്തിൽ പരാതിയുണ്ടെങ്കിൽ, അറിയിക്കുവാനുള്ള കമ്പനിയുടെ പ്രതിനിധിയുടെ പേരും ടെലിഫോൺ നമ്പറും പ്രദർശിപ്പിക്കേണ്ടതാണ്.