ആലപ്പുഴ: കുടിവെള്ളം ചോദിച്ച് എത്തിയ ഇതര സംസ്ഥാനക്കാരൻ ഗൃഹനാഥനെ മുറിയിൽ പൂട്ടിയിട്ട് പണം കവര്‍ന്നു. മുഹമ്മ ലക്ഷ്മി സദനത്തിൽ ബാലാനന്ദന്‍റെ വീട്ടിലാണ് സംഭവം നടന്നത്.വെളളം എടുക്കാൻ ബാലാനന്ദന്‍ അടുക്കളയിലേക്ക് പോയപ്പോൾ മോഷ്ടാവ് വീട്ടിൽ കയറി പേഴ്‌സിലിരുന്ന 3500 രൂപ എടുത്തു. ഇത് കണ്ട് മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലാനന്ദനെ മുറിയിൽ പൂട്ടിയ ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു.