ഷേര്‍ മുഹമ്മദ് എന്നയാളാണ് ഭാര്യ രേണു കാതൂണിന്റെ കൈ വെട്ടിക്കളഞ്ഞത്. ശേഷം ഇവരെ യുവാവ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുറിച്ച് കളഞ്ഞ കൈകള്‍ കൂട്ടിച്ചേര്‍ക്കാതിരിക്കാന്‍ വീട്ടില്‍ ഒളിപ്പിച്ച് വെച്ച ശേഷമാണ് ഇയാള്‍ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതായാണ് വിവരം. തലയണയില്‍ കൈകള്‍ അമര്‍ത്തി വെച്ചശേഷം വെട്ടിക്കളയുകയായിരുന്നു എന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ യുവാവിന്റെ വീട്ടുകാരും ഒളിവില്‍ പോയിരിക്കുകയാണ്. തൊഴില്‍രഹിതനായിരുന്ന ഷേര്‍ മുഹമ്മദ്, തന്റെ ഭാര്യയ്‌ക്ക് ജോലി ലഭിച്ചാല്‍ അവള്‍ തന്നെവിട്ട് പോകുമോയെന്ന് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ, അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ സ്വീകരിക്കരുതെന്ന് ഇയാള്‍ താക്കീത് ചെയ്തിരുന്നു. ഇത് വകവെയ്‌ക്കാതെ രേണു ജോലി ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ഭര്‍ത്താവ് ഈ ക്രൂരത ചെയ്തത്. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ക്രൂരതയില്‍ കുടുംബത്തിനും പങ്കുണ്ടോയെന്ന് അന്വേഷിക്കും.