ചിറയിൻകീഴിൽ അച്ഛനെയും മകളെയും ഇടിച്ചുതെറിപ്പിച്ച കാറിന്‍റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ്


കാര്‍ ഡ്രൈവര്‍ മുരുകനെതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ചിറയിൻകീഴിൽ ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിച്ച കാറിന്‍റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കാര്‍ ഡ്രൈവര്‍ മുരുകനെതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തു.ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷനിലാണ് അപകടം നടന്നത്. അറുപത്തൊന്നുകാരനായ ദിലീപും മകളും സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് നിയന്ത്രണം വിട്ട കാര്‍ വിന്നിടിക്കുകയായിരുന്നു. ഇരുവരുടെയും കാലിലൂടെ കാര്‍ കയറിയിറങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രിക്രിയക്ക് വിധേയനായ ദിലീപ് ഗുരുതരാവസ്ഥയിലാണ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഡ്രൈവര്‍ മുരുകന്‍ മദ്യപിച്ചതായി കണ്ടെത്തി. മുരുകനെതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.