മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തോട്ടയ്ക്കാട് ജംഗ്ഷനിൽ കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു

സ്വർണ്ണക്കള്ളക്കടത്തു കേസിൽ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ച" പന്തം കൊളുത്തി പ്രകടനവും," പ്രതിഷേധ യോഗവും മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാടിന്റെ അധ്യക്ഷതയിൽ ഡി. സി. സി അംഗം എസ്. എം മുസ്തഫ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ, ബ്ലോക്ക്‌ സെക്രട്ടറി കെ ദിലീപ് കുമാർ, നിസ്സാം തോട്ടയ്ക്കാട്, മജീദ് ഈരാണി, ജോയി തുടങ്ങിയവർ സംസാരിച്ചു.