തട്ടത്തുമലയിൽ സ്കൂളിന്റെ മതിൽ തകർന്നു.

തട്ടത്തുമല ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്ത് അടുത്ത സമയത്ത്  നിർമ്മിച്ച ചുറ്റുമതിൽ തകർന്നു. 

ചുറ്റുമതിലിൻ്റെ നിർമ്മാണത്തിലെ അപാകതയാണ് മതിൽ തകരാൻ കാരണം എന്ന് രക്ഷകർത്താക്കൾ ആരോപിക്കുന്നു.

നേരത്തെ നടന്ന സ്ക്കൂൾ  മന്ദിര നിർമ്മാണത്തിലും ക്രമക്കേട് നടന്നതായി രക്ഷകർത്താക്കൾ  ആരോപിക്കുന്നു .

ഇതേ സമയം തകർന്ന ചുറ്റുമതിൽ മുൻ ജില്ലാ പഞ്ചായത്തംഗത്തിൻ്റെ കാലത്തു നിർമ്മിച്ചിരുതാണന്ന് നിലവിലെ ജില്ലാ പഞ്ചായത്ത് അംഗം ഗിരികൃഷ്ണൻ അറിയിച്ചു.