*സൗദി അറേബ്യയിൽ തീ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കല്ലറ സ്വദേശി യുവാവ് മരിച്ചു.*


കല്ലറ ഭരതന്നൂർ കിഴക്കേക്കുന്ന് ഉത്രാലയത്തിൽ അഭിലാഷാണ് [40] മരിച്ചത്. 
കഴിഞ്ഞ ദിവസം ജിദ്ദയിലെ ആശുപത്രിയിൽ വച്ചാണ് മരണം.

ജിദ്ദയിൽ പെട്രോൾ പമ്പിലെ സൂപ്പർ വൈസർ ആയിരുന്നു.

കഴിഞ്ഞ 27 ന് മരണത്തിന് കാരണമായ അപകടം നടന്നത്. 

അഭിലാഷ് ജോലി ചെയ്തിരുന്ന കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്.

അപകടമാണ് പൊള്ളലേൽക്കാൻ കാരണമെന്ന് അറിയാൻ കഴിഞ്ഞെങ്കിലും അതിനെക്കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ലന്ന് ബന്ധുക്കൾ പറയുന്നു.

മൃതദേഹം  നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ എത്തിച്ചേരുമെന്നും ബന്ധുക്കൾ അറിയിച്ചു.

ഭാര്യ:   ഇന്ദു ലക്ഷ്മി.
മക്കൾ: അഭിന, അഭിൻ മഹാദേവ.