സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു..

വർക്കല നഗരസഭ ഇരുപത്തിയാറാം വാർഡും തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധതാ നിവാരണ കേന്ദ്രത്തിലെയും സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയയും ശനിയാഴ്ച രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വർക്കല ജിഎച്ച്എസ്എസ് വച്ച് സംഘടിപ്പിക്കുന്നു.വർക്കല ഡിവൈഎസ്പി ശ്രീ നിയാസ് ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കും അരവിന്ദ് ഹോസ്പിറ്റലിൽ വിദഗ്ധരായ ഡോക്ടർമാർ പങ്കെടുക്കുന്ന ഈ ക്യാമ്പിൽ കണ്ണിൽ ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും ചികിത്സ നിർദ്ദേശിക്കുകയും ശസ്ത്രക്രിയ ആവശ്യമായി വരുന്ന വരെ സൗജന്യമായി അന്നേദിവസം തന്നെ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി കൊണ്ടുനാലാം ദിവസം തിരികെ എത്തിക്കുന്നതാണ് ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് വർക്കല മുനിസിപ്പാലിറ്റി കൗൺസിലർ അഡ്വക്കേറ്റ് ആർ അനിൽകുമാർ അറിയിച്ചു