പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തൂങ്ങി മരിച്ചനിലയിൽ

വയനാട്: കണിയാമ്പറ്റ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ലെങ്കിലും ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ബന്ധുകള്‍ പറയുന്നത്. പഞ്ചായത്തിലെ ചിത്രമൂല വാര്‍ഡ് അംഗമാണ് ശശിധരന്‍.

കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അനിതയാണ് ശശിധരന്റെ ഭാര്യ. വിജയ്, അജയ് എന്നിവര്‍ മക്കളാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.