കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

ആലപ്പുഴ: മാന്നാർ പഞ്ചായത്ത് 12 വാർഡിൽ കുട്ടംപേരൂർ സൂര്യോദയം വീട്ടിൽ കാർത്തികേയന്റെ മകൻ സൂരജ് കെ(15) എന്ന വിദ്യാർത്ഥിയാണ് മുങ്ങി മരിച്ചത് .മാന്നാർ കുട്ടംപേരൂർ എസ് കെ വി എച്ച് എസ്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. രാവിലെ സ്കൂളിൽ പോയി സ്റ്റുഡന്സ് പോലീസ് കേഡറ്റ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്ത് സ്കൂൾ വിട്ടതിനു ശേഷം കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണാമുക്കത്ത് കടവിൽ കുളിക്കാൻ ഇറങ്ങിയതിനിടെ ആണ് അപകടം ഉണ്ടായത്.കൂട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് പരിസരവാസികൾഓടി എത്തി വിദ്യാർത്ഥിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാന്നാർ ഇരമത്തൂർ കൊറ്റത്തുവിള വടക്കതിൽ സുനിതയാണ് മാതാവ്. സൂര്യ ഏക സഹോദരിയാണ്. സംസ്കാരം ജൂൺ 18 ശനിയാഴ്ച പകൽ 2 മണിക്ക് വീട്ടുവളപ്പിൽ.