മുൻ മന്ത്രി ടി.ശിവദാസമേനോൻ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി.ശിവദാസമേനോൻ(90) അന്തരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽനിന്ന് നാലു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു.