പാലക്കാട്: ഷാജ് കിരണ്‍ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം സ്വപ്‌ന സുരേഷ് പുറത്തുവിടുന്നു. പാലക്കാട് തന്റെ ഫ്‌ളാറ്റില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിടുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ശബ്ദരേഖ. ഷാജിനെ താൻ വിളിച്ചു വരുത്തിയത് ആണ്.രഹസ്യ മൊഴിക്ക് ശേഷം നിർബന്ധമായും കാണണമെന്ന് ഷാജ് പറഞ്ഞു.സരിത്തിനെ പോലീസ് കൊണ്ടുപോകുമെന്ന് ഷാജ് പറഞ്ഞു. അതുകൊണ്ടാണ് സഹായം തേടിയത്. കളിച്ചത് ആരോടാണെന്ന്അറിയാമോ എന്ന് ഷാജ് ചോദിച്ചു. മകളുടെ പേര് പറഞ്ഞാൽ അദ്ദേഹം സഹിക്കില്ല. തടവറയിൽ ഇടും.മകനെ നഷ്ടപ്പെടും എന്നു പറഞ്ഞപ്പോൾ ഭയന്നു.വാടക ഗർഭപാത്രം നൽകാൻ സമ്മതിച്ചിരുന്നു. ഷാജിൻ്റെ ഭാര്യയുടെ ദുഃഖം കണ്ടാണ് സമ്മതിച്ചത്.ഇതുൾപ്പെടെ സ്വപ്ന ആമുഖമായി പറഞ്ഞു കഴിഞ്ഞിട്ടാണ് ശബ്ദരേഖ പുറത്ത് വിട്ടത്.