യൂത്ത് കോൺഗ്രസ്സ് മണമ്പൂർ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പ്രകൃതിയെ നശിപ്പിക്കുന്ന വിനാശ പദ്ധതിക്കെതിരെ കെ റെയിൽ കടന്ന് പോകുന്ന മണമ്പൂർ മണ്ഡലം പ്രദേശങ്ങളിൽ പ്രതീകാത്മക പ്രതിഷേധ വൃക്ഷതൈകൾ നട്ടു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് ആരിഫ് ഖാന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബൻഷ ബഷീർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അടയമൺ മുരളി,ബ്ലോക്ക് കോൺഗ്രസ് അംഗം പി ജെ നഹാസ് ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള , ഈ പി സവാദ് ഖാൻ,അമീർ വിഷു, ഷാൻ, അഭിരാം സൽമാൻ,ഇജാസ്, സൈദലി എന്നിവർ പങ്കെടുത്തു.