ചിറയിൻകീഴ് പോസ്റ്റ് ഓഫീസിന് സമീപം ശിവരാജ് ഭവനിൽ പി ശിവശങ്കരൻ നായർ അന്തരിച്ചു. 96 വയസ്സായിരുന്നു. ആറ്റിങ്ങൽ കോടതികളിൽ ദീർഘകാലം അഭിഭാഷകനായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ഇന്നലെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം നടത്തി. ദേവസ്വം ബോർഡ്, ഫെഡറൽ ബാങ്ക് എന്നിവയുടെ ലീഗൽ അഡ്വൈസറായി പ്രവർത്തിച്ചിരുന്നു. NSS പ്രതിനിധി സഭാ മെമ്പർ, ചിറയിൻകീഴ് 1155-ാം നമ്പർ സഹകരണബാങ്ക് വൈസ് പ്രസിഡൻറ്, ലയൺസ് ക്ലബ്ബ് ചിറയിൻകീഴ് പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സി ജെ രാജമ്മ.. മകൻ: എസ് ശശികുമാർ .. മരുമകൾ : എസ് രമാദേവി.