85കാരിക്ക് നേരെ ലൈംഗിക അതിക്രമം, കൊച്ചുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ

പത്തനംതിട്ട അരുവാപ്പുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവാണ് ആക്രമിച്ചത്. അരുവാപ്പുലം സ്വദേശിയായ ശിവദാസനെ  പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാർച്ച് മുതൽ  മൂന്നു പ്രാവശ്യം ലൈംഗിക അതിക്രമം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. 16 വര്‍ഷമായി വയോധിക ചെറുമകളുടെ ഒപ്പമാണ് താമസിച്ചിരുന്നത്. വൃദ്ധയെ സഹായിക്കാനായി വന്ന അങ്കണവാടി ഹെൽപ്പർ കൂടിയായ സ്ത്രീയോട് ആണ് ഈ വിവരം ആദ്യം പറയുന്നത്.

ചെറുമകളുടെ ഭർത്താവിൻറെ പീഡന ശ്രമം രൂക്ഷമായതോടെ വൃദ്ധ അടുത്തുള്ള അങ്കണവാടിയിൽ അഭയം തേടുകയായിരുന്നു.

അതിക്രമം വിവരം പുറത്ത് പറയാതിരിക്കാൻ ബന്ധുക്കൾ നിർദേശിച്ചതായും പരാതിയിലുണ്ട്