ടിപിആർ കുത്തനെ കൂടി,രാജ്യത്ത് രോഗികളുടെ എണ്ണം 76,700 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന.ഇന്നലെ 12,781 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 18 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് 76,700 സജീവ കേസുകളാണ് ഉള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 524873 പേര്‍ മരിച്ചു. രോഗമുക്തരായവര്‍ 42707900 ആയി.

മഹാരാഷ്ട്രയിലും കേരളത്തിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമാണ് കൂടുതല്‍ രോഗികള്‍. ഡല്‍ഹിയില്‍ ഇന്നലെ 1538 പേര്‍ക്കാണ് രോഗബാധ. മുംബൈയില്‍ നഗരത്തില്‍ മാത്രം 2087 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.