രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു,7,240 പേർക്ക് കൂടി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത്  കോവിഡ് കേസുകള്‍ ഉയരുന്നു. രാജ്യത്തെ പ്രതിദിന രോഗികളുടെ

എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്.24 മണിക്കൂറിനിടയിൽ 7,240 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.

കഴിഞ്ഞദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 32,498 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കുതിച്ചുയരുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനവാണുണ്ടായത്.

ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഡല്‍ഹിയിലും രോഗബാധ വ്യാപിക്കുകയാണ്. ഡല്‍ഹിയില്‍ ടിപിആര്‍ 2.84 ശതമാനമായി ഉയര്‍ന്നു.