മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് ഉത്തരം പറയണമെന്നും സമാധാനം തരണമെന്നും വീട്ടമ്മ പറഞ്ഞു. അമ്മയെ ആശുപത്രിയില്‍ എത്തിക്കണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചിരുന്നു. ഇതിലൊരു ഷെല്ലാണ് വീട്ടില്‍ പതിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ നഗരത്തിലൊട്ടാകെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് നടത്തിയത്. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രണ്ടുപേര്‍ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം മുഴക്കി. കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി കയറിയ ഇന്‍ഡിഗോ വിമാനത്തിലാണ് പ്രതിഷേധം നടന്നത്.