ആറ്റിങ്ങൽ തോട്ടവാരം ശ്രീദർശനയിൽ രാജ സേനൻ നായർ ( രാജു ശശിന്ദ്ര 63)അന്തരിച്ചു.

ആറ്റിങ്ങൽ തോട്ടവാരം ശ്രീദർശനയിൽ രാജസേനൻനായർ അന്തരിച്ചു. 63 വയസ്സായിരുന്നു. ശശീന്ദ്ര ഹോട്ടലിന്റെ ഉടമയായിരുന്നു. ആറ്റിങ്ങലെ ഹോട്ടൽ വ്യവസായ മേഖലയിലെ പേരും പെരുമയും ഏറെയുണ്ടായിരുന്ന ശശീന്ദ്രഹോട്ടലിന്റെ സ്ഥാപകൻ പരേതനായ ശ്രീധരൻപിള്ളയുടെ മകനാണ്. സംസ്കാരം ഇന്ന് (19 - 6 - 22, ഞായർ ) പകൽ 12 ന് വീട്ടുവളപ്പിൽ നടക്കും. കഴിഞ്ഞ നാലു വർഷത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുൻപ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി 11.30 ന് അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യ: ജയകുമാരി . മക്കൾ: ദർശന, ഡി ജെ ഡിസൈനറും എഡിറ്ററുമായ ശ്രീഹരി ആറ്റിങ്ങൽ. മരുമകൻ: രാഹുൽ രാജേന്ദ്രൻ (ഗൾഫ് ) .