തിരുവനന്തപുരം• ഇന്നു മുതൽ 10 വരെ കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴ പെയ്യുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ട്.കേരള - കർണാടക തീരങ്ങളിൽ നാളെ മുതൽ 10 വരെ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ കടലിൽ പോകാൻ പാടില്ല. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.