ആറ്റിങ്ങലിന്റെ ആരോഗ്യ മേഖലയിലെ ഇതിഹാസവുമായിരുന്ന വി വി ക്ലിനിക്ക്സ്ഥാപകനായ വി മോഹൻദാസ് അന്തരിച്ചിട്ട് ഇന്നലെ(6-06-2022) ഒരു പതിറ്റാണ്ടാകുന്നു.

വിവി ക്ലിനിക്ക് എന്ന പേരിൽ പ്രസിദ്ധവും, ഒരു കാലത്ത് ആറ്റിങ്ങലിന്റെ ആരോഗ്യ മേഖലയിലെ ഇതിഹാസവുമായിരുന്ന മോളിയുടെ ആശുപത്രിയുടെ സ്ഥാപകനായ വി മോഹൻദാസ് അന്തരിച്ചിട്ട് ഇന്നലെ (6-6-22) ഒരു പതിറ്റാണ്ടാകുന്നു. പ്രസവശുശ്രൂഷയിൽ ചിറയിൻകീഴ് താലൂക്കിൽ മാത്രമല്ല ജില്ലയിൽ തന്നെ ഒരു മഹാപ്രസ്ഥാനമായിരുന്നു V V ക്ലിനിക്ക്. മോഹൻദാസും ഭാര്യ മോളിയും ഈ നാട്ടിലുണ്ടാക്കിയ ചലനം ഒരു സംഭവം തന്നെയായിരുന്നു. ഡോക്ടർ മോളിയേയും ഡോക്ടർ മോഹൻദാസിനേയും തേടി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഗർഭിണികളും, വിവിധതരം രോഗികളും ഒഴുകിയെത്തുകയായിരുന്നു. ബോബനും മോളിയുമെന്ന് നാടും നാട്ടുകാരും ഓമനപ്പേരിട്ട് വിളിച്ചാദരിച്ചിരുന്ന മോഹൻദാസും മോളിയും ഈ നാടിന്റെ ആശ്രയം തന്നെയായിരുന്നു. തുശ്ചമായ നിരക്കിൽ ചികിത്സതേടുവാൻ മോളിയുടേയും മോഹൻദാസിന്റെയും ആശുപത്രി പ്രസിദ്ധമായിരുന്നു. വലിയവനും ചെറിയവനും ഒരേപോലെ ആശ്രയിക്കുവാൻ കഴിഞ്ഞിരുന്ന സ്ഥാപനമാണ് VV ക്ലിനിക്കെന്ന് പഴമക്കാർ ഇപ്പോഴും സ്നേഹത്തോടെ ഓർക്കുന്നുണ്ട്. 30 വർഷം മുൻപ് Dr മോളിയും, 10 വർഷം മുൻപ് Dr മോഹൻദാസും വിടപറയുമ്പോൾ അതീനാടിന്റെ രോദനം തന്നെയായിരുന്നു.