കല്ലമ്പലം: അനധികൃതമായി കരമണ്ണ് കടത്ത് മാഫിയ കല്ലമ്പലത്ത് വീണ്ടും സജീവമായതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ രഹസ്യ നീക്കത്തിലാണ് കഴിഞ്ഞ 13 തിങ്കളാഴ്ച്ച പുലര്‍ച്ചെ കല്ലമ്പലം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും പിടിച്ചെടുത്തത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഫാറോസ് ഐ യ്ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു ചാത്തൻപറ പറിങ്ങാം വിളയിൽ നിന്നുമാണ് കരമണ്ണ് നിറച്ച 5 ടിപ്പര്‍ലോറികളും ഒരു ജെസിബി യും പിടിച്ചെടുത്തത്. സ്ഥലത്ത് കഴിഞ്ഞ കുറെ കാലമായി ഇല്ലാതിരുന്ന മണല്‍ കടത്ത് സംഘമാണ് വീണ്ടും സജീവമാകാന്‍ ശ്രമിച്ചത്. കല്ലമ്പലം പോലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലമാണ് കരമണ്ണ് കടത്ത് സംഘത്തെ പിടികൂടാനായത്. ഈ വര്‍ഷം ആകെ 26 മണല്‍ലോറികളും 8 ജെസിബി കളുമാണ് കല്ലമ്പലം സ്റ്റേഷന്‍ പരിധിയില്‍ പിടികൂടിയത്. പിടിച്ചെടുത്ത മണ്ണ് ടിപ്പര്‍ലോറികളും ജെസിബി യും നടപടികള്‍ക്കായി മൈനിങ് & ജിയോളജി വകുപ്പിന് കൈമാറി. കല്ലമ്പലം എസ്എച്ച്ഒ ഫാറോസ്.ഐ യുടെ നേതൃത്വത്തില്‍ എസ്‌ഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എഎസ്ഐ സലീം സിപിഒ മാരായ ആകാശ്,അജില്‍ ,ജാസിം എന്നിവരാണ് മണ്ണ് ലോറികള്‍ പിടിച്ചെടുത്തത്.