ആറ്റിങ്ങൽ ആലംകോട്പൂവൻപാറ വിളയിൽ ക്ഷേത്രം റോഡ് ഗ്രീൻലാന്റിൽ സുജിത്ത്(53) മരണപ്പെട്ടു

ചിറയിൻകീഴ് പെരുങ്കുഴി കൂട്ടിൽവീട്ടിൽ കുട്ടൻ - സുധർമ്മ ദമ്പതികളുടെ മകൻ സുജിത്കുമാർ അന്തരിച്ചു. 53 വയസ്സായിരുന്നു. ആറ്റിങ്ങൽ പൂവൻപാറ വിളയിൽ ക്ഷേത്രം റോഡ് ഗ്രീൻലാന്റിലാണ് താമസം. ഇന്ന് രാവിലെ 10.30 ന് സംസ്കാരം അവിടെ നടക്കും. വിദേശത്തായിരുന്ന സുജിത് കുറച്ചുദിവസം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയശേഷം ഹൃദയസംബന്ധമായ അസുഖത്തെ തടർന്ന് കിംസ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വീട്ടിൽ വച്ച് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും ഗോഗുലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും പുലർച്ചെ രണ്ടു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യ: സന്ധ്യ . മക്കൾ: സ്നേഹ , നൻമ .