ആറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ മാടൻവിള പണയിൽവീട്ടിൽ എ സിജി (51)അന്തരിച്ചു.

ആറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ മാടൻവിള പണയിൽവീട്ടിൽ എ സിജി അന്തരിച്ചു. 51 വയസ്സായിരുന്നു. പരേതനായ അബ്ദുൽ റഷീദിന്റെയും അയിഷാബീവിയുടെയും മകനാണ്. മാടൻവിള എസ് ഐ യു പി സ്കൂൾ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം നാളെ ( 7-6-22 - ചൊവ്വ) രാവിലെ 9 ന് പെരുമാതുറ വലിയ പള്ളിയിൽ നടക്കും. കഴിഞ്ഞ മാർച്ച് മാസം നടത്തിയ പരിശോധനയിൽ അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് തിരുവനന്തപുരം ആർ സി സി യിൽ പ്രവേശിപ്പിക്കുകയും 11.30 മണിയോടെ അന്ത്യം സംഭവിക്കുകയും ചെയ്തു.