ദേശാഭിമാനി ഓഫീസ് ആക്രമണം:കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 50 പേർക്കെതിരെ കേസ്

കൽപറ്റ:വയനാട് കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേര്‍ക്കെതിരെയാണ് കല്‍പ്പറ്റ പൊലീസ് കേസെടുത്തത്.

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചുളള കോണ്‍ഗ്രസ് റാലിക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം, ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.