മലപ്പുറത്ത് ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടിയ കേസ്; 5പേർ പിടിയിൽ

മലപ്പുറം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടിയ സംഘം അറസ്റ്റിൽ. വേങ്ങര സ്വദേശികളായ പുതുപ്പറമ്പിൽ ഇബ്രാഹിം കുട്ടി, അബ്ദുറഹിമാൻ, റമീസ്, മണ്ണിൽ വീട്ടിൽ സുധീഷ്, നസീം എന്നിവരാണ് പിടിയിലായത്. 

ഭക്ഷ്യവിഷബാധ കേസ് നൽകാതിരിക്കാൻ നാൽപതിനായിരം രൂപയാണ് സംഘം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഭക്ഷ്യവിഷബാധയുടെ പേരിൽ വേങ്ങരയിലെ മറ്റൊരു ഹോട്ടൽ ഇതേ സംഘം പൂട്ടിച്ചിരുന്നു.