അമേരിക്കയിൽ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളില്‍ 42 മൃതദേഹങ്ങള്‍,അന്വേഷണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്സസില്‍ ട്രക്കിനുള്ളില്‍ 42 മൃതദേഹങ്ങള്‍ കണ്ടെത്തി. ടെക്സസിലെ സാന്‍ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കിടന്നത്.മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ അകലെയാണ് പ്രദേശം.

നഗരത്തിന്റെ തെക്കന്‍ പ്രാന്ത പ്രദേശത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണ കാരണമെന്നും വിലയിരുത്തലുകളുണ്ട്. ഇന്നലെ ഇവിടെ 39.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.