കേരളം വഴിയുള്ള 4 ട്രെയിൻ റദ്ദാക്കി

തിരുവനന്തപുരം • കൊച്ചിയിൽനിന്നു പട്നയിലേക്ക് ഇന്നലെ രാത്രി 11.55നു പുറപ്പെടേണ്ട പ്രതിവാര സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു പുറപ്പെടും. ധൻബാദ്–ആലപ്പുഴ പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ വഴിമാറിയാണ് ഓടുന്നത്
ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസും 23നു കന്യാകുമാരിയിൽനിന്നു പുറപ്പെടേണ്ട വിവേക് എക്സ്പ്രസും റദ്ദാക്കി. ഇന്നു പുറപ്പെടേണ്ട തിരുനൽവേലി– ബിലാസ്പുർ പ്രതിവാര സൂപ്പർഫാസ്റ്റ്, 21നു പുറപ്പെടേണ്ട ബിലാസ്പുർ –തിരുനൽവേലി പ്രതിവാര സൂപ്പർ ഫാസ്റ്റ് എന്നിവയും റദ്ദാക്കി.