വീടിന്റെ പിന്നില്‍ കളിക്കവേ വെള്ളിയാഴ്ചയാണു രാഹുല്‍ കിണറില്‍ വീണത്. ദേശീയ ദുരന്ത പ്രതികരണ സേനയിലെയും (എന്‍ഡിആര്‍എഫ്), സൈന്യത്തിലെയും അഞ്ഞൂറിലേറെ പേര്‍ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
കുഴല്‍ക്കിണറിനു സമാന്തരമായി മറ്റൊരു കുഴിയെടുത്തു കുട്ടിയെ രക്ഷിക്കാനാണു ശ്രമം തുടരുന്നത്. ഇതിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കുഴല്‍ക്കിണറില്‍ വെള്ളമുള്ളത് ആശങ്കയാണെങ്കിലും എന്‍ഡിആര്‍എഫ് അംഗങ്ങള്‍ വെള്ളം വറ്റിക്കുന്നത് ആശ്വാസകരമാണ്. ‘ക്യാമറകളിലൂടെ കുട്ടിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കുട്ടിക്കു ബോധമുണ്ട്, ശരീരം അനക്കുന്നുമുണ്ട്. പല സമയങ്ങളിലായി പഴവും ജൂസും വെള്ളവും നല്‍കി. ഓക്‌സിജന്‍ ലഭ്യമാക്കാന്‍ പൈപ്പും സ്ഥാപിച്ചിതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.