സംസ്ഥാനത്ത് 3,253 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3253 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഏഴ് കോവിഡ് മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ നാല് പേർ കോട്ടയം സ്വദേശികളും മൂന്ന് പേർ എറണാകുളം സ്വദേശികളുമാണ്.

കോവിഡ് കേസുകളിൽ 841 എണ്ണം എറണാകുളത്തും 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3162 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.