വിൽപ്പനയ്ക്കായി കൊണ്ടുവന്ന മുപ്പത് ലക്ഷത്തോളം വില മതിക്കുന്ന ലഹരി വസ്തുവായ എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിൽ
നാവായിക്കുളം ക്ഷേത്രത്തിനു സമീപം അമരാവതി വീട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലാണ് ( 24 ) പിടിയിലായത് .
ആറാം തീയതി രാവിലെ ക്ഷേത്രത്തിനു സമീപം കുളമാട് റോഡിൽ യുവാവ് എം ഡി എം എ വിൽപ്പനക്കായി കൊണ്ടു വരുന്നതായി പള്ളിക്കൽ പോലിസിന് വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിൽ പോലീസ് സർക്കിൾ ശ്രീജിത്ത് നേതൃത്വത്തിൽ നടത്തിയ രഹസ്യ നീക്കത്തെ തുടർന്നാണ് പ്രതിയെ പിടികൂടുന്നത്.
പ്രതിയുടെ കയ്യിൽ നിന്നും മാരക ലഹരി വസ്തുവായ 20 ഗ്രാം എം ഡി എം എ യും, കഞ്ചാവും, 8000 രൂപയും പിടിച്ചെടുത്തു.
പിടിച്ചെടുത്ത എം ഡി എ എ ക്ക് മാർക്കറ്റിൽ 30 ലക്ഷത്തോളം വിലയുണ്ട്.
ലഹരി വസ്തുക്കൾ കൊടുക്കാനായി കൊണ്ടുവന്ന ആയിരത്തോളം ചെറിയ കവറുകളും ഡിജിറ്റൽ ത്രാസും ഒപ്പം പിടിച്ചെടുത്തിട്ടുണ്ട് .