സംസ്ഥാനത്ത് 2,415 പേർക്ക് കൂടി കോവിഡ്;സ്‌കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000ന് മുകളില്‍ രേഖപ്പെടുത്തുന്നത്.

24 മണിക്കൂറിനിടെ 2415 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ഇന്ന് 796 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 368, കോട്ടയം 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ കൂടുതലുള്ള മറ്റു ജില്ലകള്‍.

അതേ സമയം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.സ്‌കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് പിണറായി വിജയന്‍ നിര്‍ദേശിച്ചു.