മഹാരാഷ്ട്രയിലാണ് രാജ്യത്ത് കൂടുതല്‍ രോഗികള്‍. ഇന്നലെ അയ്യായിരത്തിന് മുകളിലാണ് രോഗബാധ. ഇതില്‍ പകുതിയും മുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്നലെ 2479 പേര്‍ക്കാണ് വൈറസ് ബാധ. ഡല്‍ഹിയില്‍ ഇന്നലെ 1,934 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.10 ശതമാനമായി ഉയര്‍ന്നു.
കേരളത്തില്‍ ഇന്നലെ 3981 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 7 പേര്‍ മരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 970 പേര്‍ക്ക് കൂടി എറണാകുളം ജില്ലയില്‍ രോഗം പിടിപെട്ടു. തിരുവനന്തപുരത്ത് 880 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.രാജ്യത്തെ കോവിഡ് കേസുകളില്‍ മൂന്നിലൊന്ന് കേരളത്തിലാണ്.