തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടൂ ഫലം (Plus two result) 2022 ജൂൺ 21 ന് പ്രഖ്യാപിക്കും. പ്ലസ് 2 പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് keralaresults.nic.in ൽ അവരുടെ ഫലങ്ങൾ പരിശോധിക്കാം. 2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. പ്ലസ് 2 പ്രായോഗിക പരീക്ഷകൾ, 2022 ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ ആയിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 28നാണ് പ്ലസ് 2 ഫലം പുറത്തുവന്നത്. 2021-ൽ ആകെ 3,28,702 വിദ്യാർത്ഥികളാണ് പരീക്ഷയിൽ വിജയിച്ചത്. പരീക്ഷ ഫലം പരിശോധിക്കാംkeralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകഹോംപേജിൽ റിസൾട്ട് എന്ന ലിങ്ക് ഓപ്പൺ ചെയ്യുകലോഗിൻ വിശദാംശങ്ങൾ നൽകുകഫലം സ്ക്രീനിൽ കാണാംഭാവി റഫറൻസിനായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.