*20 രൂപയിൽനിന്ന് 80 ലേക്ക്; കപ്പവില റെക്കോഡിലേയ്ക്ക്*

കപ്പയുടെ വില കിലോഗ്രാമിന് 20 രൂപയില്‍നിന്ന് 80 ആയി ഉയര്‍ന്നു. ഈ വിലയ്ക്കുപോലും കിട്ടാത്ത സ്ഥിതിയുമുണ്ട്. മുന്‍വര്‍ഷത്തെ വിലയിടിവ്, കാട്ടുപന്നിശല്യം, കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം കൃഷി കുറഞ്ഞതാണ് കപ്പവില കൂടാന്‍ കാരണം. അടുത്ത കാലത്തെ ഏറ്റവുംവലിയ വിലയാണിപ്പോള്‍. വിലക്കയറ്റം സംഭരണത്തെയും കപ്പ കൊണ്ടുള്ള വിഭവ നിര്‍മാണത്തെയും പ്രതികൂലമായി ബാധിക്കും.