ഒറ്റപ്രസവത്തിൽ ജനിച്ച മൂവർ സംഘത്തിന്പ്ലസ്സ് 2 പരീക്ഷയിലും എ പ്ലസ്സ് നേടി മിന്നും വിജയം

ഓച്ചിറ, വലിയ കുളങ്ങര വാഴുവേലി ത്തെക്കതിൽ റഹീം സമീന
ദമ്പതികളുടെ മക്കളായ സുൽത്താൻ, സുൽത്താന, സുബഹാന
എന്നിവരാണ് പ്ലസ് + 2 പരീക്ഷയിലും എല്ലാ വിഷയത്തിലും A+ നേടിയത്

പത്താം ക്ലാസ് പരീക്ഷയിലും ഈ " സു" ത്രയങ്ങൾ എല്ലാ വിഷയത്തിലും A+ നേടിയിരുന്നു. സുൽത്താനും, സുൽത്താനയും
 കരുനാഗപ്പള്ളി ഗവ: മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ സയൻസാണ് എടുത്തത്.
സുബഹാനയ്ക്കാകട്ടെ
ഹ്യുമാനിറ്റീസിനോടായിരുന്നു താൽപ്പര്യം ...
കരുനാഗപ്പള്ളി ബോയിസ് ഹയർ സെക്കന്ററി സ്ക്കൂളിലാണ് പഠിച്ചത്.

മൂവരും ഇതുവരെയും ഒരുമിച്ച് ആണ്
സ്ക്കൂളിലേക്ക് പോയിരുന്നത്.
സുൽത്താനും,
സുൽത്താനയും നീറ്റ് പരീക്ഷ എഴുതാൻ താൽപ്പര്യപ്പെടുന്നു. സുബഹാന സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് എഴുതാൻ തയ്യാറെടുക്കുന്നു.
പിതാവ് റഹീം HH Ys സ്ഥാപനത്തിലെ ജീവനക്കാരനാണ്.
മതാവ് സെമീന മാവേലിക്കര
താലൂക്ക് കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആണ്