രാജ്യത്ത് 15,940 പേർക്ക് കൂടി കോവിഡ്,20 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 15,940 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇരുപതു മരണമാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിരീകരിച്ചത്.

ആക്ടിവ് കേസുകള്‍ 91,779.

ഇന്നലത്തെ ഇരുപതു കൂടി ചേര്‍ത്ത് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,24,974 ആയി. ആക്ടിവ് കേസുകളില്‍ ഇന്നലെ 3495 പേരുടെ വര്‍ധനയാണ് ഉണ്ടായത്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.39 ശതമാനമാണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 3.30 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.