സംസ്ഥാനത്ത് 1,494 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 1494 പേര്‍ക്കാണ് കോവിഡ് സ്ഥിരികരീച്ചത്.തുടര്‍ച്ചയായ ഏഴാം ദിവസമാണ് ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

24 മണിക്കൂറിനിടെ രണ്ടുപേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. എറണാകുളത്ത് 439 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശം.

രാജ്യത്ത് ഇന്നലെ 4518 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുന്തോറും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച്‌ വരികയാണ്.