കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തെരഞ്ഞെടുപ്പ് ജൂലായ് 13 ന് : നാമനിർദ്ദേശ പത്രിക സമർപ്പിയ്ക്കാനുള്ള അവസാന തീയതി ജൂൺ 2

അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ  ഗവേണിംഗ് ബോഡി അംഗങ്ങളുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് ജൂലൈ 13 ന്. 

അസോസിയേഷന്റെ ഗവേണിംഗ് ബോഡി അംഗങ്ങളുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് 2022 ജൂലായ് 13 -ാം തീയതി രാവിലെ 10 മണിക്ക് ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ മിനി ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതിനായി റിട്ടേണിംഗ് ഓഫീസറായി അഡ്വ വി രമേശനെ നിയമിച്ചു.

പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ്,  ജനറൽ സെക്രട്ടറി, സെക്രട്ടറി, ഖജാൻജി, 2 ഗവേണിംഗ് ബോഡി വനിതാ അംഗങ്ങൾ, 10 ഗവേണിംഗ് ബോഡി അംഗങ്ങൾ ( ജനറൽ ) 10 എന്നീ സ്ഥാനങ്ങളിലേയ്ക്കാണ് നാമ നിർദ്ദേശ പത്രികകൾ സമർപ്പിക്കേണ്ടത്.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്, കരട് പട്ടികയിലെ ആക്ഷേപങ്ങളും പരാതികളും 2022 ജൂൺ 22 വൈകിട്ട് 4 മണിവരെ കായിക്കര ആശാൻ സ്മാരക ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്തിമ  വോട്ടർ പട്ടിക പ്രസിദ്ധീകരണം 2022 ജൂൺ 24 രാവിലെ 10 മണിക്ക്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഉദ്ദേശിക്കുന്നവർ നിർദ്ദിഷ്ട നാമനിർദ്ദേശപത്രികകൾ പൂരിപ്പിച്ച് 200 രൂപ ഡിപ്പോസിറ്റ് സഹിതം 2022 ജൂൺ 29 -ാം തീയതി വൈകിട്ട് 4 മണിക്ക് മുമ്പായി റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ജൂൺ 30 ന്  രാവിലെ 11 മണിക്ക്.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 2022 ജൂലായ് 3 വൈകിട്ട് 4 മണിവരെ,  അന്നേദിവസം വൈകുന്നേരം 5 മണിക്ക് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് ആവശ്യമായി വരുകയാണെങ്കിൽ 2022 ജൂലായ് 13 -ാം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ രഹസ്യ ബാലറ്റ് പ്രകാരം വോട്ടെടുപ്പ് നടത്തുന്നതും അന്നുതന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതുമാണ്.

നാമനിർദ്ദേശപ്രതികകൾ ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഓഫീസിൽ നിന്നും 200 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും റിട്ടേണിംഗ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ് : 9646084891