മകന്റെ ജീവനെടുത്തവരെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ പിതാവ് കാത്തിരിയ്ക്കാൻ തുടങ്ങിയിട്ട് 12 വർഷം കഴിഞ്ഞു . എന്നാൽ കൊലപാതകികൾ ആരാണെന്ന് കേസ് അന്വേഷിയ്ക്കുന്ന ക്രൈം ബ്രാഞ്ചിന് ഇനിയും കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്നിട്ട് ഇപ്പോൾ ഏഴ് വർഷമായി. 2009 ഏപ്രിൽ 5 നാണ് പാങ്ങോട് ഭരതന്നൂർ രാമരശ്ശേരി വിജയവിലാസത്തിൽ വിജയകുമാറിന്റെ മകൻ ആദർശിനെ (14)വീട്ടിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. മുങ്ങിമരണമെന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അതൊരു കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതാണ് ഏക പുരോഗതി . കുട്ടിയെ ആരോ കൊലപ്പെടുത്തി കുളത്തിനുള്ളിൽ കൊണ്ടിട്ടതാണെന്നാൻ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ക്രൈംബ്രാഞ്ച് ശേഷം കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയ്ക്കുകയും ചെയ്തിരുന്നു . എന്നാൽ അതിന് ശേഷം കാര്യമായ അന്വേഷണം നടന്നിട്ടില്ലന്നാണ് പിതാവിന്റെ ആരോപണം. നാട്ടിനെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു ആദർശിന്റെ കൊപാതകം. വൈകുന്നേരം നാല് മണിയോടെ വീട്ടിൽ നിന്നും പാലുവാങ്ങാന്ന പോയ കുട്ടിയെ പിന്നീട് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടി മുങ്ങിമരിച്ചുവെന്നായിരുന്നു ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന്റെ കണ്ടെത്തെൽ. ഇതിൽ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും ആഭ്യന്തരമന്ത്റിയ്ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻമാർക്കും പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ കേസ് ക്രൈംബ്രാഞ്ചിന് വിടുകയുമായിരുന്നു. ക്രൈംബ്രാഞ്ച് ആറ്റിങ്ങൽ ഡി.വൈ.എസ്.പി യ്ക്കായിരുന്നു അന്വേഷണചുമതല. ആദ്യ ഘട്ടത്തിൽ കേസന്വേഷണം ശരിയായ ദിശയിലായിരുന്നു നീങ്ങിയിരുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആദർശിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുകയും മൃതദേഹം കണ്ടെത്തിയ കുളം വറ്റിച്ച് പരിശോധന നടത്തുകയും ചെയ്തു. തലയ്ക്കേറ്റ അടിയാണ് മരണ കാരണം . തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു. മൃതദേഹം കിടന്നിരുന്ന കുളം വറ്റിച്ചപ്പോൾ അതിനുള്ളിൽ നിന്നും ഒരു തടി കഷണം കണ്ടെത്തിയിരുന്നു. ഇത് തലയ്ക്കടിയ്ക്കാൻ ഉപയോഗിച്ചതാകാം എന്നും നിഗമനത്തിലെത്തിയിരുന്നു ക്രൈംബ്രാഞ്ച്. സംഭവ ദിവസം വൈകുന്നേരം മുതൽ ശക്തമായ മഴ പെയ്തിരുന്നു. എന്നാൽ കുളത്തിന്റെ കരയിൽ നിന്നും കണ്ടെത്തിയ ആദർശിന്റെ പാന്റും ചെരുപ്പും നനഞ്ഞിരുന്നില്ല. മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തിയ ശേഷം മൃതദേഹം കുളത്തിൽ കൊണ്ടിടുകയും സംഷയം തോന്നാതിരിക്കാൻ മഴ തോർന്ന ശേഷം വസ്തങ്ങളും കൂടി കൊണ്ടുവച്ച ശേഷം കൊലപാതകി കടന്നുകളഞ്ഞതാകമെന്നാണ് ക്രൈം ബ്രഞ്ച് കരുതുന്നത് . മരണത്തിന് മുമ്പ് കുട്ടി ശാരീരികമായ ആക്രമണങ്ങൾക്കു് ഇരയാതായും ക്രൈംബ്രാഞ്ചിന് തെളിവുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ കുട്ടിയുടെ പാന്റിൽ നിന്നും രക്തക്കറയും കണ്ടെത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംശയിക്കുന്ന രണ്ട് വ്യക്തികളുടെ രക്തത്തിന്റ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്കകുകയും ചെയ്യുകയുണ്ടായി. എന്നാൽ പിന്നീട് അന്വേഷണം മന്ദഗതിയിലാവുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഒരോ നിർണായക ഘട്ടതിതലും അന്വേഷണ ഉദ്യോഗസ്ഥനമാരെ അടിക്കടി സ്ഥലം മാറ്റുന്നതും കേസ്സിന്റെ അന്വേഷണത്തെ സാരമായി ബാധിച്ചു. ക്രമേണ അന്വേഷണം മുടങ്ങാൻ തുടങ്ങി. ഇപ്പോൾ ഏറെക്കുറെ അട്ടിമറിക്കപ്പെട്ട അവസ്ഥയിൽ അവസ്ഥയിലുമായി. ചില ബാഹ്യ ശക്തികളുടെ ഇടപെടൽ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ആദർശിന്റെ പിതാവ് വിജയകുമാറിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ വിജയകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയ പരാതിയിൽ മൂന്ന് മാസത്തിനകം പ്രതികളെ പിടികൂടുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും, മുഖ്യമന്ത്രിയുടെ ആഫീസും വിജയ കുമാറിനെ അറിയിച്ചിരുന്നു. മറുപടി ലഭിച്ചിട്ട് ഇപ്പോൾ അഞ്ച് വർഷം കഴിഞ്ഞു .
എന്നാൽ നടപടകൾ മാത്രം ഉണ്ടായില്ല. രണ്ട് വർഷം മുമ്പ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത്
ലാബിൽ വിശദ പരിശോധനയ്ക്കായി അയച്ചിരുന്നു.
ഇതിൻ്റെ ഫലം വന്നാൻ മാത്രമേ തുടർ അന്വേഷണം ഊർജിതമാകൂ എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം