കല്ലമ്പലം, കരവാരം തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം കൃഷ്ണവേണിയിൽ പ്രവാസിയായ റോയ് വാസുദേവന്റെ ഭാര്യ 33 വയസ്സുള്ള അഷ്ടമിയാണ് അയൽവാസിയും കാമുകനുമായ കാട്ടിൽ പുത്തൻവീട്ടിൽ സുബിൻ എന്ന യുവാവ്മായി കഴിഞ്ഞ ദിവസം ഒളിച്ചോടിയത്.
കല്ലമ്പലം പോലീസിന് ലഭിച്ച പരാതിയിൽ ബാലനീതി നിയമപ്രകാരം കേസെടുത്ത പോലീസ് കാമുകി കാമുകന്മാരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
തുടർന്ന് അഷ്ടമിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സുബിനെ ആറ്റിങ്ങൽ സബ്ജയിലിലേക്കും അയച്ചു .
ഇവർ ഏറെനാളായി സ്നേഹബന്ധത്തിൽ ആയിരുന്നു.
ഈ അടുത്ത സമയത്താണ് അഷ്ടമിയുടെ ഭർത്താവ് റോയി വാസുദേവ് തോട്ടയ്ക്കാട്ട് വീട് വച്ച് അഷ്ടമിയും മകളുമായി താമസം തുടങ്ങിയത്.
അതിനുശേഷം റോയ് ദുബായിലേക്ക് മടങ്ങിയിരുന്നു.
വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മുഴുവൻ എടുത്തുകൊണ്ടാണ് അഷ്ടമി കാമുകനോടൊപ്പം പോയതെന്ന് ഭർത്താവിന്റെ പരാതിയിൽ സൂചിപ്പിക്കുന്നു.
കടുവയിൽ തോട്ടയ്ക്കാട് സ്വദേശി അഷ്ടമിയും കരവാരം തോട്ടയ്ക്കാട് സ്വദേശിയായ റോയിയുടേയും വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷത്തിലേറെയായതായി പറയുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു മകൾ ഇവർക്കുണ്ട്
ഈ മകളെ നിഷ്കരുണം ഉപേക്ഷിച്ചിട്ടാണ് അഷ്ടമി കാമുകനൊപ്പം സ്വർണ്ണ സമ്പാദ്യവുമായി കടന്ന് കളഞ്ഞത്...!