തിരുവനന്തപുരം: ദക്ഷിണ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്. പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം മുഹമ്മദ് മദനിയുമാണ് ഇക്കാര്യം അറിയിച്ചത്.തിരുവനന്തപുരം വഞ്ചുവത്ത് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി വലിയ പെരുന്നാളും ആയിരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.