ട്രെയിൻ അപകടം വഴിയുണ്ടാകുന്ന മരണം, പൂർണമായ അംഗവൈകല്യം, ഭാഗികമായ അംഗവൈകല്യം, ആശുപത്രി ചെലവ് തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പരമാവധി ലഭിക്കുന്ന തുക 10 ലക്ഷമാണ്.ട്രെയിൻ അപകടത്തിൽപ്പെട്ടാൽ മരണമോ പൂർണമായ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗവൈകല്യം സംഭവിച്ചാൽ 7.5 ലക്ഷം വരെയും ആശുപത്രി ചെലവുകൾക്കായി 2 ലക്ഷം രൂപയും ലഭിക്കും. മൃതദേഹം കൊണ്ടു പോകുന്നതിനായി 10,000 രൂപയും ഇൻഷുറൻസ് ലഭിക്കും.യാത്രയ്ക്കിടെ ട്രെയിൻ പാതിയിൽ റദ്ദാക്കിയാൽ റെയിൽവെ ഒരുക്കുന്ന ബദൽ യാത്ര സൗകര്യങ്ങൾക്കും ഇൻഷുറൻസ് ലഭ്യമാകും. തീവണ്ടി പാളം തെറ്റുക, കാലപം, മറ്റു യാത്രക്കാരുടെ ആക്രമണം തുടങ്ങിയവയിലൂടെയുണ്ടാകുന്ന നഷ്ടങ്ങൾ ഇൻഷുറൻസ് നികത്തും. എന്നാൽ അപകടകരമാം വിധം യാത്ര ചെയ്താൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇത്തരത്തിൽ സംഭവിക്കുന്ന അപകടങ്ങൾ വഴിയുണ്ടാകുന്ന നഷ്ടവും റെയിൽവേ നികത്തില്ല.