പന്തളം കൊട്ടാരം വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ രാജ (103) അന്തരിച്ചു. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വെച്ചായിരുന്നു മരണം.. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മെഴുവേലി പദ്മനാഭോദയം ഹൈസ്‌കൂളിൽ കുറച്ചു കാലം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, പൂഞ്ഞാർ ഹൈസ്‌കൂളിലും, നെടുങ്കണ്ടത്തും അദ്ധ്യാപകനായിരുന്നു. അതിനു ശേഷം മുംബയിൽ റെയിൽവേയിൽ ആയിരുന്നു സേവനം.